തിരുവനന്തപുരം : സർക്കാർ സർവ്വീസിൽ തീരദേശ മേഖലയിൽ നിന്നുള്ള പ്രാതിനിധ്യം വളരെ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, തീരദേശ മേഖലയിലെ ഉദ്യോഗാർഥികളെ പി എസ് സി പരീക്ഷക്ക് സജ്ജരാക്കാൻ വേണ്ടി കിംസ് ഹെൽത്ത്- സ്നേഹതീരം യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു.വിവിധ വകുപ്പുകളിലേക്ക് ക്ലാർക്ക് തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ്, ഈ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബും ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈനും അറിയിച്ചു.
പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവും മുന്നൊരുക്കങ്ങളെ കുറിച്ച് ശരിയായ ധാരണയും ഉണ്ടാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ഈ സൗജന്യ പഠന ക്ലാസ്സ് ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 3മണിക്ക് പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടക്കും. പബ്ലിക് സർവീസ് കമ്മീഷൻ മുൻ ജോയിന്റ് സെക്രട്ടറി എ കെ സാദിഖ് ആണ് ക്ലാസിന് നേതൃത്വം നൽകുന്നത്.സ്നേഹതീരം പ്രസിഡൻറ് ഇ എം നജീബ് ഉദ്ഘാടനം നിർവഹീക്കും.ഈ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് പി എസ് സി പരീക്ഷ എഴുതാനുള്ള 6 മാസത്തെ സൗജന്യ കോച്ചിംഗും നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.രജിസ്ട്രേഷന് 9605533888ൽ ബന്ധപ്പെടുക.