ചരിത്രം എപ്പോഴും വായിക്കപ്പെടുന്നത് രാജാക്കന്മാരോട് കൂടിയാണ്.യുദ്ധങ്ങളിലും,ഭരണത്തിലും രാജാക്കമാരും മന്ത്രിമാരും പരക്കെ അറിയപ്പെട്ടു. പഴക്കം ചെന്ന വാ മൊഴി പാട്ടുകളിൽ പോലും രാജാക്കന്മാരുടെ വീരകഥകളാണ് അധികവും. സമൂഹത്തിനു നൽകിയ സംഭാവനകളിൽ അധികവും രേഖപ്പെടുത്തിയിരിക്കുന്നത് രാജാക്കന്മാരുടെ പേരിലാണ്. ഷാജഹാൻ പണിത താജ്മഹൽ, ചോള വംശം പടുത്തുയർത്തിയ വിജയാളൻ അങ്ങനെ എത്ര രാജ വംശങ്ങളാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.ഇതിനു ബദലായി സ്ത്രീകൾ പടുത്തുയർത്തിയ സംഭാവനകൾ എത്ര പേർക്കറിയാം? സ്ത്രീകൾ അടയാളപ്പെടുത്തിയ സ്മാരകങ്ങളെ പറ്റി അറിയാം
താജുൽ മസ്ജിദ്
ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദാണ് താജുൽ. ഭോപ്പാലിലെ നവാബ് ഷാജഹാൻ ബീഗമാണ് താജുൽ മസ്ജിദിന്റെ പണികൾ ആരംഭിച്ചത്. ഏകദേശം 1871 ലാണ് ഇതിന്റെ പണികൾ ആരംഭിച്ചതെന്ന് കാണാക്കപ്പെടുന്നു. റഖ ഖാൻ എന്ന വ്യക്തിയെയാണ് ബീഗം മസ്ജിദിന്റെ പണികൾ ഏൽപ്പിച്ചത്. താജ്-ഉൽ-മസാജിദ് പ്രധാനമായും മുഗൾ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. മാർബിളിലാണ് പള്ളി പണികഴിയിപ്പിച്ചിരിക്കുന്നത്.18 നിലകളാണ് പള്ളിക്കുള്ളത്.പള്ളിയിൽ ഒരു സെനാനയും ഉൾപ്പെടുത്തിയിട്ടുണ്ട്
വിരൂപാക്ഷ ക്ഷേത്രം
യുനെസ്കോ പട്ടികയിൽ ക്ഷേത്രമാണ് ഇത്.ലോകമഹാ ദേവിയുടെ ക്ഷേത്രമെന്നാണ് യുനെസ്കോ വിരൂപക്ഷേ ക്ഷേത്രത്തെ പട്ടികപ്പെടുത്തിയിട്ടുള്ളത്.പല്ലവരുമായിട്ടുള്ള യുദ്ധത്തിൽ വിക്രമാദിത്യൻ ജയിച്ചതിൻറെ ആഘോഷത്തോട് അനുബന്ധിച്ചാണ് ലോകമഹാ ദേവി ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. എ ഡി 740 ആണ് പണി പൂർത്തിയാകുന്നത്
ഖുദ്സിയാ ബാഗ്
ഖുദ്സിയാ ബീഗത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ വർഷമാണ് ഒരു ഉദ്യാനമെന്ന നിലയിൽ ഖുദ്സിയാ ബാഗ് പണിയുന്നത്. കൊട്ടാരത്തിൽ നിന്നുമേഡ് ഫോർട്ടിലേക്കുള്ള വഴിയായിട്ടാണ് അവർ ഇവിടം ഉപയോഗിച്ചിരുന്നത്. ഈ സ്മാരകത്തിന്റെ ഗ്രൗണ്ടിലായി ഒരു പ്രൈവറ്റ് മോസ്ക്ക് സ്ഥിതി ചെയ്യുന്നുണ്ട്
റാണി കി വാവ്
11 ആം നൂറ്റാണ്ടിൽ ഉദയമെത്തി റാണി പണി കഴിയിപ്പിച്ച കൊട്ടാരമാണിത്. ഗുജറാത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്രുദ്ധയാമതി റാണിയുടെ ഭർത്താവായ ഭീം ദേവിന്റെ ഓർമ്മയാണ് ഈ കൊട്ടാരം. വസ്തു വിദ്യയുടെ ഒരു മനോഹര കാഴ്ചാനുഭവമാണ് റാണി കി വാവ്.