ആദ്യത്തെ റൗണ്ടിൽ മൂന്നു മിനിറ്റ് ചെസ്സ്. മൂന്നു മിനിറ്റിനുള്ളിൽ കളി കഴിഞ്ഞില്ലെങ്കിൽ പോലും അതവിടെ നിർത്തി വെച്ചിട്ട് നേരെ റിങ്ങിനുള്ളിലേക്ക് കയറേണ്ടതുണ്ട്.
അടുത്ത മൂന്ന് മിനിറ്റ് റിങ്ങിനുള്ളിൽ ബോക്സിങ്ങ്. അവിടെ മൂന്ന് മിനിറ്റിന് ശേഷം ചെസ്സ് മത്സരം എവിടെ നിർത്തിയോ അവിടെനിന്നും വീണ്ടും തുടരുന്നു. ആകെ 11 റൗണ്ടുകൾ ഉണ്ട്. ഇതിനിടയിൽ ഒരാൾ ചെക്ക് മേറ്റ് ആകുകയോ ക്നോക്ക് ഔട്ട് ആകുകയോ ചെയ്താൽ മത്സരം അവിടെവെച്ചു അവസാനിക്കും.
ലളിതമായി പറഞ്ഞാൽ ഇതാണ് ചെസ്സ് ബോക്സിങ് . എന്നാൽ പറയുംപോലെയത്ര സുഖമുള്ള കളിയല്ലിത് .
ചെസ്സ് ബോക്സിങ്ങിന്റെ തുടക്കം എവിടെ നിന്നാണ് എന്ന് ചോദിച്ചാൽ 1970 കളുടെ അവസാനത്തിൽ ഒരു കോമിക് ബുക്കിൽ ഇടം നേടിയ ഒരു മത്സരമായിരുന്നു ചെസ്സ് ബോക്സിങ്.
ഇൻകി ബിലാലിന്റെ കഥകളിൽ നിന്നും ഉത്ഭവിച്ച ചെസ്സ് ബോക്സിങ്ങിന് ജീവൻ നൽകിയതാകട്ടെ ഡച്ച് പെർഫോമൻസ് ആർട്ടിസ്റ്റ് ഐപെ റൂബിംഗും.
ഇന്ന് ഏറെ ആരാധകരുള്ള, ചെസ്സിനും ബോക്സിങ്ങിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ഹൈബ്രിഡ് കായിക വിനോദമായി ചെസ്സ് ബോക്സിങ് മാറിക്കഴിഞ്ഞു.
കേരളം ആദ്യമായി ചെസ്സ് ബോക്സിങ്ങിൽ പങ്കെടുക്കുന്നത് 2003 ൽ ആണ്.
കേരളത്തിൽ ആദ്യമായി ചെസ്സ് ബോക്സിങ് പരിചയപ്പെടുത്തുന്നത് ഇന്ത്യൻ ടീം ചെസ്സ് ബോക്സിങ് കോച്ച് കൂടിയായ ഷാന്തനു ആയിരുന്നു.
ചെസ്സ് ബോക്സിങ്ങിനും ബോക്സിങ്ങിനും ഒരുപോലെ പ്രാധാന്യം നൽകി ഷാന്തനു എന്ന വ്യക്തി നടത്തുന്ന ബ്രദർസ് ബോക്സിങ് അക്കാദമിയിൽ വിദ്യാർഥികളായി എത്തുന്നവർ പങ്കുവെക്കുന്ന അനുഭവങ്ങൾ തന്നെയാണ് ഈ കോച്ചിങ്ങ് സെന്ററിനെ മറ്റുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിക്കേണ്ട ഒരു കായിക ഇനമാണ് ചെസ്സ് ബോക്സിങ് എന്നത് പോലെ മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ പരിപാലിക്കാൻ വേണ്ടവിധമുള്ള നിർദേശങ്ങൾ നൽകി തന്റെ വിദ്യാർഥികൾക്കൊപ്പം അവരുടെ കോച്ച് ഷാന്തനു എപ്പോഴുമുണ്ട്.
ബോക്സിങ് കോച്ച് ആയിരുന്ന ഷാന്തനു ബോക്സിങ്ങിൽ മാത്രമല്ലാതെ തന്റെ വിദ്യാർത്ഥികളുടെ ചെസ്സിലുള്ള താത്പര്യവും കഴിവും ശ്രദ്ധിക്കാൻ ഇടയായത് തന്നെയാണ് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നാല് സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കാനുള്ള കാരണവും.
ലാഭം നോക്കാതെ രാവും പകലും ബോക്സിങ്ങിന് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഒരു ചെറുപ്പക്കാരന്റെ വിജയം കൂടിയാണ് ഈ സ്ഥാപനം.
കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഒട്ടും നിരാശ നേരിടേണ്ടി വരാതെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് തന്നെയാണ് തന്റെ ടീമുമായി ഷാന്തനു മുന്നോട്ട് പോകുന്നത്.
തുടക്കത്തിൽ നിരുത്സാഹപ്പെടുത്തുവാനും കുറ്റപ്പെടുത്തുവാനും ഉണ്ടായിരുന്നവർ തന്നെ കയ്യടിക്കുകയും അഭിന്ദിക്കുകയും ചെയ്യുന്ന വിധം തന്റെ പാഷന് വേണ്ടി അക്ഷീണം പ്രയത്നിച്ച കോച്ച് ഷാന്തനുവിന് ഇപ്പോഴും വിശ്രമമില്ല.
വരാനിരിക്കുന്ന മത്സരങ്ങളിൽ തന്റെ സ്റ്റുഡൻറ്സിനെ പങ്കെടുപ്പിച്ചു വിജയിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണ് ഷാന്തനു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം