പണത്തിനോടുള്ള ആർത്തി മൂത്ത് സ്ത്രീധനം കൂട്ടി ചോദിച്ച് അത് ലഭിക്കാത്തതിന്റെ പേരിൽ പ്രണയിച്ച പെൺകുട്ടിയെ വഞ്ചിച്ചവൻ.
ആ പെൺകുട്ടി താൻ ചതിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞ മനോ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ കാരണക്കാരനായവൻ.
അയാൾ വെറുമൊരു ഡോക്ടർ മാത്രമായിരുന്നില്ല.
also read സ്വന്തമായി പിൻ കോഡുള്ള രണ്ടുപേരിൽ ഒരാൾ ശബരിമല ശാസ്താവ്, മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
മാസങ്ങൾക്കു മുൻപ് ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയ കുറ്റവാളിക്കെതിരെ, ഡോക്ടർമാരുടെ സംരക്ഷണത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും വികാരഭരിതനാവുകയും ചെയ്ത കേരളക്കര ഒന്നാകെ വാഴ്ത്തിയ PG മെഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു.
അന്നത്തെ പ്രതിഷേധത്തിൽ സിസ്റ്റത്തിന് എതിരെ പ്രസംഗിച്ച വീഡിയോയ്ക്ക് കീഴിൽ വന്ന കമന്റുകൾ കാണേണ്ടത് തന്നെയാണ്.
ഇവനാണ് ആൺകുട്ടി, ഇയാളെ പ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം.. കേരളം നന്നാക്കിയെടുക്കണം… ഇതാണ് കമന്റ്.
150 പവനും 15 ഏക്കർ സ്ഥലവും BMW കാറും വേണമെന്ന് നിർബന്ധം പിടിച്ചു ഒരു പെൺകുട്ടിയുടെ ജീവൻ കവർന്ന, ഒരു കുടുംബത്തെ കണ്ണീർ കടലിൽ ആഴ്ത്തിയ മഹാനെയാണ് അന്ന് നമ്മൾ വാഴ്ത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം