ജാതി മത ഭേദമന്യേ മലയാളകരയ്ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണിത്.
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നതുപോലെ സ്വന്തമായി പിൻ കോഡുള്ള രണ്ടേ രണ്ട് വ്യക്തികളിൽ ഒന്ന് ശബരിമല അയ്യപ്പനാണ്.
മറ്റൊരാൾ ഇന്ത്യൻ പ്രസിഡന്റും.
read also ഡോ ഷഹനയുടെ ആത്മഹത്യ ; ആരോപണ വിധേയനായ റുവൈസ് പൊലീസ് കസ്റ്റഡിയില്‍
ഇതിനപ്പുറമുള്ള കാര്യങ്ങൾ പലർക്കും സുപരിചിതമാകണമെന്നില്ല.
മണ്ഡല വിളക്ക് കാലത്തു മാത്രമാണ് ശബരിമലയിൽ തപാൽ പ്രവർത്തനമുള്ളത് എന്നദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :
ശബരിമയിലെ തപാല്‍ സജീവം.
വര്‍ഷത്തില്‍ മൂന്നു മാസം മാത്രം പ്രവർത്തിക്കുന്ന തപാല്‍ ഓഫീസും പിന്‍കോഡും ഇവിടുത്തെ പ്രത്യേകതയാണ്.
മണ്ഡല മകര വിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ശ്രീ ശബരിമല അയ്യപ്പന്, 689713 എന്നതാണ് പിന്‍കോഡ്. രാജ്യത്ത് സ്വന്തമായി പിന് കോഡ് ഉള്ളത് ഇന്ത്യന്‍ പ്രസിഡന്റിനും ശ്രീ ശബരിമല അയ്യപ്പനും മാത്രമാണ്.ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. ഈ മണ്ഡലകാലത്ത് ഇതു വരെ 2000 പേസ്റ്റുകാര്‍ഡുകളാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.
ഭക്തരുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് സംവിധാനം, മണി ഓര്‍ഡര്‍ സംവിധാനം, തീര്‍ത്ഥാടകര്‍ക്കായി പാഴ്സല്‍ സര്‍വീസ്,അരവണ ഓണ്‍ലൈന്‍ ഓഫ്ലൈന് ബുക്കിങ്ങ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളും തപാല്‍ഓഫീസില്‍ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം