റിയാദ്: പനിയെ തുടർന്ന് റിയാദിൽ നിര്യാതനായ കണ്ണൂർ തലശ്ശേരി മൂഴിക്കര സ്വദേശി കല്ലിക്കണ്ടി അഷ്റഫിന്‍റെ (50) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
റിയാദ് മുറബ്ബയിൽ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അഷ്റഫ് പനിബാധയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, റസാഖ് വയൽക്കര, ഇബ്രാഹിം കരിം, ഫൈസൽ കൊല്ലം എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു