റിയാദ്: പുതുതായി തെരഞ്ഞെടുത്ത സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി ഭാരവാഹികൾക്ക് റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ബത്ഹ ഡി പാലസ് (ഡിമോറ) ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 വർഷമായി നടക്കുന്ന സാമൂഹിക സുരക്ഷാപദ്ധതി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണെന്നും ഈ വർഷം ഡിസംബർ 15ന് പൂർത്തിയാവുന്ന കാമ്പയിനിൽ ഒരു ലക്ഷം അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും കുഞ്ഞിമോൻ കാക്കിയ പറഞ്ഞു.
കോഴിക്കോട് നിർമിക്കുന്ന സൗദി കെ.എം.സി.സിയുടെ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം നടക്കുമെന്നും അറിയിച്ചു. കുഞ്ഞിമോൻ കാക്കിയക്ക് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉപഹാരം നൽകി.
ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടിന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും വൈസ് പ്രസിഡൻറുമാരായ വി.കെ. മുഹമ്മദിന് സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടവും ഉസ്മാൻ അലി പാലത്തിങ്ങലിന് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്തും ഉപഹാരം കൈമാറി.
ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗം കെ.കെ. കോയാമു ഹാജിയെ അഷ്റഫ് കല്പകഞ്ചേരിയും കലാകായിക സമിതി കൺവീനർ മൊയ്തീൻകുട്ടി പൊന്മളയെ മജീദ് പയ്യന്നൂരും ആദരിച്ചു. റിയാദ് താനൂർ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ കുഞ്ഞിമോൻ കാക്കിയ, സി.പി. മുസ്തഫക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
അഷ്റഫ് വേങ്ങാട്ട്, ഇബ്രാഹിം മുഹമ്മദ്, വി.കെ. മുഹമ്മദ്, കെ.കെ. കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, മൊയ്തീൻ കുട്ടി പൊന്മള, സത്താർ താമരത്ത്, മുഷ്താഖ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. കബീർ ഫൈസി ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു. നാസർ മാങ്കാവ്, അഡ്വ. അനീർ ബാബു, കബീർ വൈലത്തൂർ, മാമുക്കോയ തറമ്മൽ, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, ഷാഫി തുവ്വൂർ, സിറാജ് മേടപ്പിൽ എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു