ജിദ്ദ: 20ാമത് സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെൻറിലെ ഏറ്റവും ആകർഷണീയമായ എ ഡിവിഷൻ ഫൈനലിൽ പ്രിൻറക്സ് റിയൽ കേരള എഫ്.സി, പവർ ഹൗസ് മഹ്ജർ എഫ്.സി എന്നിവർ ഏറ്റുമുട്ടും. കഴിഞ്ഞ ആഴ്ച നടന്ന എ ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങളിൽ റിയൽ കേരള മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ്.സി യാംബുവിനെ പരാജയപ്പെടുത്തിയാണ് ഫൈനൽ മത്സരത്തിന് അർഹത നേടിയത്.
ലീഗ് മത്സരത്തിന് വിപരീതമായി എഫ്.സി യാംബു, റിയൽ കേരളക്ക് മുന്നിൽ കാര്യമായ ചെറുത്തുനിൽപ്പ് കൂടാതെ തന്നെ കീഴടങ്ങി. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റിയൽ കേരളയുടെ ജസീലിനുള്ള ട്രോഫി യൂസുഫ് ഹാജി സമ്മാനിച്ചു.
വാശിയേറിയ എ ഡിവിഷൻ രണ്ടാം സെമിയിൽ എൻകംഫർട്ട് എ.സി.സി എ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് പവർ ഹൗസ് മഹ്ജർ എഫ്.സി ഫൈനലിലെത്തി. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത മഹ്ജർ എഫ്.സി താരം മുഹമ്മദ് ഫൈസലിനുള്ള ട്രോഫി അഷ്റഫ് താഴേക്കോട് സമ്മാനിച്ചു.
കളി കാണാനെത്തിയ ജനക്കൂട്ടം
ബി ഡിവിഷൻ സെമി മത്സരത്തിൽ സൈക്ലോൺ ഐ.ടി സോക്കർ, അൽ ഹാസ്മി ന്യൂകാസിലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഐ.ടി സോക്കർ താരം അബ്ദുൽ നാസറിനുള്ള ട്രോഫി ഷാജു സമ്മാനിച്ചു.
കെ.പി. മുഹമ്മദ് കുട്ടി, വി.പി. മുഹമ്മദലി, കുഞ്ഞിമോൻ കാക്കിയ, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, കെ.ടി.എ. മുനീർ, സമദ് കാരാടൻ, യു.കെ. റിയാസ്, നശ്രു, അബ്ദുൽറഷീദ്. സുനീർ കോട്ടപ്പുറം, റഹീം പത്തുതറ, ഹമീദ് യാംബു, ആസാദ് ചെറുകോട്, സൈഫുദ്ദീൻ, അൻഫൽ, ജുനൈസ് ബാബു, മുജീബ് ഉപ്പട, ഇക്ബാൽ, ഫിറോസ് മേലാറ്റൂർ, അബ്റാർ ചുള്ളിയോട്, അബ്ദുൽ ലത്തീഫ്, ഫാസിൽ, ഖയ്യൂം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു