റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും കാഴ്ചകൾക്കുപരി അനുഭവങ്ങൾ പങ്കുവെക്കുന്ന യാത്രാക്കുറിപ്പുകളുമായി മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ശൈലന്റെ ‘രാഷ്ട്രമീമാംസ’ കവിതാസമാഹാരത്തിലെ കവിതകൾ അവതരിപ്പിച്ച് റിയാദിലെ ചില്ല സർഗവേദിയുടെ നവംബർ വായനക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളിൽ നിന്നുമാറിയുള്ള സവിശേഷ കാവ്യാനുഭവമാക്കി മാറ്റാൻ കഴിയുന്നവയാണ് ശൈലന്റെ കവിതകൾ.
തമിഴകത്തെ ദ്രാവിഡ ജനമുന്നേറ്റങ്ങളുടെ ധൈഷണികനേതൃത്വം വഹിച്ച, പെരിയോർ ഇ.വി. രാമസ്വാമിയുടെ സംഭവബഹുലമായ ജീവിതം ആധാരമാക്കി ചിന്തകനും ദ്രാവിഡകഴകം പ്രചാരകനുമായ മജ്ഞയ് വസന്തന് രചിച്ച ‘പെരിയോർ: ജീവിതവും ചിന്തകളും’ പുസ്തകത്തിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ നിർവഹിച്ചു.
ജാതിവ്യവസ്ഥക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വലിയ പോരാട്ടങ്ങൾ നടത്തിയ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ ജീവിതവും ചിന്തകളും ജോമോൻ സ്റ്റീഫൻ സദസ്സുമായി പങ്കുവച്ചു. നാസർ കാരക്കുന്ന്, സീബ കൂവോട്, ഐ.പി. ഉസ്മാൻ കോയ, പ്രദീപ് ആറ്റിങ്ങൽ, സതീഷ് വളവിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു