റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ യുവജനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് ഉദ്ഘാടനം നിർവഹിച്ചു.
ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ്, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ തൻവീർ സിദ്ദീഖി, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര തുടങ്ങിയവർ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് സംഗീത അനൂപ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവീസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്വാഗതനൃത്തം അരങ്ങേറി. പ്രതിഭാശാലികളായ വിദ്യാർഥികളുടെ വിസ്മയകരമായ കലാപരിപാടികൾക്ക് അതിഥികൾ സാക്ഷ്യംവഹിച്ചു.
ഗ്രൂപ് ഡാൻസ്, പെയിൻറിങ്, പ്രോപ് ഡാൻസ്, ഗ്രൂപ് സോങ്, സോളോ സോങ്, മൂവി മേക്കിങ്, തിയറ്റർ പെർഫോമൻസ് തുടങ്ങിയ മത്സരങ്ങളിൽ സഫയർ, ടോപാസ്, ആംബർ, റൂബി തുടങ്ങിയ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് പ്രഭാഷണം നടത്തി വിദ്യാർഥികളെ പ്രചോദിപ്പിച്ചു. ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ തൻവീർ സിദ്ദീഖി വിദ്യാർഥികളെ അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു