ദുബൈ: 2024ലെ ഹജ്ജിനുള്ള യു.എ.ഇയുടെ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം തുറന്നതായി അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ഡിസംബർ 21 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് (ഔഖാഫ്) അറിയിച്ചു.
സ്ലോട്ടുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണഗതിയിൽ യു.എ.ഇ ഹജ്ജ് പെർമിറ്റ് ലഭിക്കുന്നത് ഇമാറാത്തികൾക്ക് മാത്രമാണ്. പ്രവാസികൾ അതത് രാജ്യത്തെ േക്വാട്ടയിൽ അപേക്ഷിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു