ഷാര്‍ജ: റീട്ടെയിൽ മേഖലയിൽ വമ്പന്‍ ജനാകര്‍ഷക പ്രമോഷനായ 10, 20, 30 പ്രെമോഷന് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിൽ ആവേശകരമായ തുടക്കം. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മൂല്യവത്തായി തിരിച്ചുനല്‍കുകയെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രൊമോഷൻ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയിൽ വീണ്ടും ആരംഭിച്ചതെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. ഇത്തവണ വിന്റർ വെക്കേഷനിൽ നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം 10, 20, 30 പ്രമോഷൻ അനുഗ്രഹമാകും. ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത സുവര്‍ണാവസരം ഉപഭോക്താക്കൾ ഉപയോഗിക്കുമെന്നാണ് പ്രൊമോഷന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും ഗുണനിലവാരമുള്ള 500ലധികം ബ്രാന്‍ഡഡ് ഉൽപന്നങ്ങൾ ഉള്‍പ്പെടുത്തിയാണ് 10, 20, 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റ് ആൻഡ് ഡിപ്പാർട്ടുമെന്റ് സ്റ്റോറിലും, ഫര്‍ണിച്ചർ സ്റ്റോറിലും രുചിവൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡിലും അടക്കം എല്ലാവിഭാഗങ്ങളിലും പ്രമോഷൻ ലഭ്യമാണ്. ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും, സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള പ്രമോഷന് യു.എ.ഇയിൽ ആദ്യം ആവിഷ്കരിച്ചത് സഫാരിയാണ്.
സഫാരിയുടെ ആരംഭം മുതൽ യു.എ.ഇയിലെ ജനങ്ങൾക്ക് ധാരാളം ‘വിൻ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വൻ മുന്നേറ്റം സൃഷ്ടിക്കാൻ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
വിന്10 നിസ്സാന്‍ സണ്ണി കാർ പ്രമോഷനാണ് ഇപ്പോൾ നടക്കുന്നത്. 2023 ജൂലൈ 25 മുതല്‍ 2024 ജൂണ്‍ രണ്ടുവരെ നീളുന്ന പ്രമോഷന്റെ കാലയളവിലായി ഇടവേളകളില്ലാതെ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പിൽ ഓരോ കാർ വീതം മൊത്തം 10 നിസ്സാൻ സണ്ണി കാറുകളാണ് സമ്മാനമായി നല്‍കുക. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 50 ദിര്‍ഹമിന് പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു