ന്യൂ ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.പിമാര്‍ രാജിവെച്ചു. രണ്ട് കേന്ദ്രമന്ത്രിമാരും പത്ത് ബി.ജെ.പി എം.പിമാരുമാണ് രാജിവെച്ചത്.തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണി വന്നേക്കും. 12 എം.പിമാരെയാണ് ഇത്തവണ ബി.ജെ.പി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയിരുന്നത്. അതില്‍ വിജയിച്ച പത്ത് പേരാണ് ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്.
രാകേഷ് സിംഗ്, ഉദയ് പ്രതാപ്, പ്രതീപ് പഥക്, നരേന്ദ്രിക് സിംഗ് തോമര്‍, പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ എന്നിവരാണ് മധ്യപ്രദേശില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. ഛത്തീസ്ഗഢില്‍ നിന്ന് അരുണ്‍ സാഹോയും ഗോപതി സായും രാജി വെച്ചു. രാജവര്‍ദ്ധൻ സിംഗ് റാത്തോഡും ദിയാ കുമാരിയും കിരോഡിലാല്‍ മീണയുമാണ് രാജസ്ഥാനില്‍ നിന്നും രാജിവെച്ചത്. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര തോമറും കേന്ദ്രസഹമന്ത്രി പ്രഹ്‌ളാദ് പട്ടേലുമാണ് രാജിവെച്ച മറ്റു പ്രമുഖര്‍.
read also: ലോകത്തെ ഏറ്റവും പവർ ഫുൾആയ സ്ത്രീകളുടെ പട്ടികയിൽ നിർമ്മല സീതാരാമനും
ഇതിനാല്‍ തന്നെ കേന്ദ്രമന്ത്രിസഭയില്‍ ഉടൻതന്നെ ഒരു പുനഃസംഘടനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. രേണുക സിംഗും ബാബാ ബാലക്‌നാഥുമാണ് ഇനി ബി.ജെപിയില്‍ നിന്നും ഒരു തീരുമാനമെടുക്കാനുള്ളത്. ഇവരും വരുംദിവസങ്ങളില്‍ രാജിവെക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















