തൃശൂരിൽ ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകളാണ്. പുത്തൂരിൽ ഒരുങ്ങുന്ന സുവോളജിക്കൽ പാർക്കിലായിരുന്നു ഇന്നത്തെ പ്രഭാതനടത്തം. ഞങ്ങൾ 8 മന്ത്രിമാരാണ് രാവിലെ ഒരുമിച്ച് പാർക്കിൽ നടക്കാനെത്തിയത്. റവന്യൂമന്ത്രി കെ രാജൻ നിരന്തരം ഞങ്ങളോടെല്ലാം വിവരിച്ചുകൊണ്ടിരുന്ന വിശേഷങ്ങൾ, ഇന്ന് നേരിട്ട് കണ്ടു. 2024 ൽ പണി പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി പുത്തൂർ മാറും. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല എന്ന സവിശേഷതയും പുത്തൂരിനുണ്ട്. 350 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് പാർക്ക് ഒരുങ്ങുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തൻ കരുത്തായി പുത്തൂർ സുവോളജിക്കൽ പാർക്ക് മാറും