കേരളത്തിലെ സ്വിട്സര്ലന്റ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് പുതിയ പാക്കേജുമായി എത്തിയിരിയ്ക്കുകയാണ് കെ എസ് ആർ ടി സി. ഏത് സമയത്തും മനുഷ്യരെ മോഹിപ്പിക്കുന്ന നാടാണ് മൂന്നാർ. തണുപ്പും,കോടയും, പൂക്കളും മൂന്നാറിൽ മോഹിപ്പിക്കാത്തതായി എന്തുണ്ട്? മൂന്നാറിന്റെ പ്രേദേശങ്ങളിൽ സാധാരണയായി കണ്ടു വരുന്ന പൂവാണ് ഡെയ്സി. ചെറിയ വെള്ള ഇതളുകളുടെ നടുക്കായി മഞ്ഞ കളർ കലർന്ന മൂന്നാർ സുന്ദരി.എല്ലാവർക്കുമറിയാവുന്ന കാഴ്ചകൾ മാത്രമല്ല യാത്രികരെ കൗതകപ്പെടുത്തുന്നത്. ആരും കണ്ടെത്താത്ത, അധികമാരും അനുഭവിക്കാത്ത എത്രയോ കഥകൾ ഉണ്ടാകും ഓരോ യാത്രക്കാർക്കും പറയാൻ. ഈ ഡിസംബറിൽ ട്രിപ്പ് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മൂന്നാറിലേക്ക് വണ്ടി കയറിക്കോ….കുറഞ്ഞ ചിലവിൽ പോയി വരാം.
മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ കെ എസ് ആർ ടി സി രണ്ട യാത്ര പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത് വാഗമൺ-മൂന്നാർ, മൂന്നാർ-കാന്തല്ലൂർ. വാഗമൺ-മൂന്നാർ യാത്ര എല്ലാ വെള്ളിയാഴ്ചകളിലും കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കും. മുന്നാറിൽ ർശനിയാഴച്ചയോടു കൂടി എത്തും. ഇതിൽ ആദ്യത്തെ ദിവസം പൈൻ വാലി, വാഗമൺ മെഡോസ്, പാർക്ക് എന്നിവിടങ്ങളിലേക്കാണ് യാത്ര. രണ്ടാമത്തെ ദിവസം ചതുരംഗ പാറ, ഗ്യാപ്പ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്കൽ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. രണ്ടു ദിവസത്തെ യാത്രക്ക് ചിലവാകുന്നത് 4100 രൂപയാണ്.
മൂന്നാർ-കാന്തല്ലൂർ യാത്രയിൽ ആദ്യത്തെ ദിവസം ഇരവികുളം ദേശിയ പാർക്കിലേക്കും,പിന്നീട് മറയൂരിലേക്കുമാണ് പോകുന്നത് .ജീപ്പ് സഫാരിയോട് കൂടി യാത്ര അവസാനിക്കും.പിന്നീടുള്ളത് ക്യാമ്പ് ഫയറോഡ് കൂടി ആദ്യ ദിവസത്തെ പരിപാടികൽ അവസാനിക്കും. ഇരച്ചിൽ പാറയും, പെരിയ കനാൽ വെള്ളചാട്ടവുമാണ് രണ്ടാമത്തെ ദിവസത്തിലെ ലിസ്റ്റ്,ഒപ്പം കാന്തല്ലൂരിന്റെ തനത് പഴത്തോട്ടങ്ങളും സന്ദർശിക്കുവാൻ കഴിയും. 2960 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്.