കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയക്കാന്‍ ഇഡിക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്കിയ അനുമതിക്കെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ച് കിഫ്ബിയും ഡോ ടി എം തോമസ് ഐസക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമന്‍സിനുള്ള സിംഗിള്‍ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയെന്നാണ് കിഫ്ബിയുടെ വാദം. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആര്‍ബിഐ കോടയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നല്കിയ ഹര്‍ജിയില്‍ ഹര്‍ജിയിലായിരുന്നു ആര്‍ബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്കാന് ഇഡിക്ക് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ അനുമതി നല്‍കിയിരുന്നു. മുന്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാമെന്നായിരുന്നു ഹൈക്കോടതിയുടെ പുതിയ ഇടക്കാല ഉത്തരവ്. അന്വേഷണവുമായി മുന്നോട്ട് പോകാനും നേരത്തെ ഹൈക്കോടതി ഇഡിക്ക് അനുമതി നല്‍കിയിരുന്നു. തോമസ് ഐസക്കിന് സമന്‍സ് അയയ്ക്കരുതെന്ന മുന്‍ ഉത്തരവ് പരിഷ്കരിച്ചായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു