മൗണ്ട് മറാപ്പി: ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ മരണം 22 ആയി. ഒമ്പതു മൃതദേഹങ്ങൾകൂടി ലഭിച്ചതോടെയാണ് മരണനിരക്ക് ഉയർന്നത്. കാണാതായ 10 മലകയറ്റക്കാർക്കായി തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
തുടർച്ചയായുണ്ടാകുന്ന സ്ഫോടനം രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുന്നുണ്ട്. ഇന്തോനേഷ്യയിലെ 127 അഗ്നിപർവതങ്ങളിൽ ഏറ്റവും അപകടകാരിയാണ് മറാപ്പി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു