കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ കറന്‍സി ക്ഷാമമില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. ബജറ്റ് ചെലവിനായി ധനമന്ത്രാലയം സെൻട്രൽ ബാങ്കിൽനിന്ന് പണമെടുക്കുമ്പോള്‍ തത്തുല്യമായ തുക ഡോളറിൽ നിക്ഷേപിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഔദ്യോഗിക കരുതൽ ആസ്തികളുടെ മൂല്യത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, രാജ്യത്തെ സാമ്പത്തികമേഖല ശക്തമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച കരുതൽ നിധി ശേഖരമാണ് കുവൈത്തിന്റേത്. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക വരുമാനം ആഗോള എണ്ണ കയറ്റുമതിയാണ്. അടുത്ത കാലത്ത് ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദീനാറാണ്. ഏറ്റവും ശക്തമായ ലോകത്തെ 10 കറൻസികളുടെ പട്ടികയിൽ നേരത്തെ കുവൈത്തി ദീനാർ ഒന്നാമതെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു