കുവൈത്ത് സിറ്റി: തിങ്കളാഴ്ച മിന അബ്ദുല്ലയിൽ ഉണ്ടായ പരിമിതമായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) അറിയിച്ചു. പരിസ്ഥിതിസൗഹൃദ ഇന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ബാക്ക് അപ്പ് പവർ സ്റ്റേഷനിലാണ് തീപിടിത്തം ഉണ്ടായത്. ചെറിയ രൂപത്തിലുള്ള തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും കെ.എൻ.പി.സി പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റ തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു