കുവൈത്ത് സിറ്റി: കബ്ദ് റോഡിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവല്ല വെൺപാല സ്വദേശി ടോമി തോമസാണ് (46) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. ടോമി തോമസ് സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ ടോമി തോമസ് ജി.ഡി.എം.സി കമ്പനിയിൽ സേഫ്റ്റി ഓഫിസറായിരുന്നു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.
തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ആരിഫ്ജാൻ സെന്ററിൽ നിന്നുള്ള ഫയർ ഫോഴ്സ് ഉടൻ സഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ടോമി തോമസിന്റെ ഭാര്യ സിനിമോൾ സബ ആശുപത്രിയിൽ പീഡിയാട്രിക് നഴ്സാണ്. മക്കൾ: അലൻ തോമസ്, കെവിൻ തോമസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു