മനാമ: ഓൺലൈൻ തട്ടിപ്പ് വഴി പണം കൈക്കലാക്കിയ കേസിലെ ഏഷ്യക്കാരായ പ്രതികൾക്ക് രണ്ട് വർഷം തടവിന് മൂന്നാം ലോവർ ക്രിമിനൽ കോടതി വിധി. രണ്ട് വർഷത്തെ തടവിന് ശേഷം ഇവരെ നാടുകടത്താനും വിധിയുണ്ട്. പേമെന്റ് മെഷീനിൽ കൃത്രിമം കാണിച്ചാണ് 13,000 ദീനാർ ഇവർ കൈക്കലാക്കിയത്.
ഓൺലൈൻ പേമെന്റ് സംവിധാനം വഴി ബാങ്കിലേക്ക് സംശയാസ്പദ രീതിയിൽ പണമെത്തിയതിനെ തുടർന്ന് ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതി കൈക്കലാക്കിയ പണം രണ്ടാം പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു