മനാമ: പൊതു, സ്വകാര്യ മേഖലകളിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറക്കാനും അതുവഴി കാർബൺ ബഹിർഗമനതോത് ചുരുക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘കഫാഅത്’ സംബന്ധിച്ച വൈദ്യുതി, ജല കാര്യ മന്ത്രിയുടെ മെമ്മോറാണ്ടം മന്ത്രിസഭ അംഗീകരിച്ചു. പ്രാഥമിക ഘട്ടമെന്ന നിലക്ക് സർക്കാർ കെട്ടിടങ്ങളിൽ ഇതിന് തുടക്കമിടും. ഷെയറിങ് അക്കമഡേഷൻ പദ്ധതിക്കായി ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ സംബന്ധിച്ച് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രിയുടെ കരടിന് അംഗീകാരമായി.
സിക്കിൾ സെൽ അനീമിയ, ബീറ്റ തലസീമിയ രോഗികൾക്ക് കാസ്ഗെവി (എക്സ- സെൽ) ചികിത്സക്കായി നാഷനൽ ഹെൽത്ത് റെഗുലേറ്ററിയുടെ അംഗീകാരത്തോടെ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ കാബിനറ്റ് ചർച്ച ചെയ്തു. ഈ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കാബിനറ്റ് വ്യക്തമാക്കി. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് േഫാഴ്സ് ശിപാർശകൾ പിന്തുടരാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമായതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ആഭ്യന്തര മന്ത്രി സമർപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തു.
വിനോദ സഞ്ചാരം, അറ്റകുറ്റപ്പണി, ഇന്ധനം നിറക്കൽ, എക്സിബിഷനുകളിൽ പങ്കെടുക്കൽ എന്നിവക്കായി ബഹ്റൈൻ സമുദ്രാതിർത്തിയിൽ കപ്പലുകൾക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നിയന്ത്രിക്കുന്നതിനുള്ള കരട് അവതരിപ്പിച്ചു. ദേശീയ ബാലാവകാശ സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ കരട് ഭേദഗതി ചെയ്യുന്നതിനുള്ള ചർച്ച നടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു