ദോഹ: ഡിസംബർ പിറന്നതിനു പിന്നാലെ ഓരോ ദിവസവും തണുപ്പിന്റെ കാഠിന്യം കൂടിവരുന്നതിനിടെ ചിലയിടങ്ങളിൽ വരുംദിനങ്ങളിൽ രാത്രികാലത്ത് മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം. ചൊവ്വാഴ്ച മുതൽ വാരാന്ത്യദിനങ്ങൾ വരെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും രാത്രിയിലും പുലർച്ചെയുമായി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വരുംദിവസങ്ങളിൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ രാത്രികാല കാഴ്ചപരിധി രണ്ടു കിലോമീറ്ററിലും കുറയാൻ ഇടയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി.കഴിഞ്ഞയാഴ്ചകളിൽ രാജ്യത്തെ തണുപ്പും ശക്തമായി തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിൽ 18 ഡിഗ്രിവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. അടുത്തയാഴ്ചകളിൽ ഇത് പതിയെ 16 ഡിഗ്രി വരെയായി കുറയുമെന്നാണ് റിപ്പോർട്ട്. ഒപ്പം കാറ്റുകൂടിയെത്തുന്നതോടെ തണുപ്പിന്റെ കാഠിന്യവും കൂടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു