മത്ര: ഇലക്ട്രിക് മീറ്ററുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായുള്ള നടപടി മത്രയിൽ പുരോഗമിക്കുന്നു. നിലവിലുള്ള പഴയ മീറ്ററുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തികൾ കഴിഞ്ഞ ദിവസം തുടക്കമായി.
സിം കാര്‍ഡും മോഡവും അടങ്ങിയ ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതോടെ വൈദ്യുതി സംബന്ധമായ ഏത് പ്രശ്നങ്ങളും വന്ന് പരിശോധിക്കാതെ ഓഫിസിലിരുന്ന് സിസ്റ്റത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ പരാതിപ്പെടാതെ തന്നെ ശരിയാക്കാനും കഴിയുമെന്ന് ജീവനക്കാർ പറയുന്നു. ഉപഭോഗ ബില്ലുകള്‍ റീഡിങ്ങിന് വരാതെതന്നെ സിസ്റ്റത്തിലൂടെ മനസ്സിലാക്കാനും കഴിയും. ഉപയോഗിച്ചവക്ക് മാത്രം ബിൽ അടക്കാനും പരിശോധിക്കാനും എളുപ്പത്തില്‍ സാധിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇനി മാസാന്ത റീഡിങ്ങിനും ബന്ധപ്പെട്ട ആളുകള്‍ വരില്ല. നിലവില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് മീറ്ററിലൂടെ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് സൗകര്യവും ഉപയോഗപ്പെടുത്താനാവുന്നതാണെന്ന് മീറ്റര്‍ മാറ്റുന്ന പണികളുടെ ചുമതല ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റീഡിങ്ങിന് വരാതെ സുമാർ ബിൽ തയാറാക്കി അയക്കുന്നു എന്ന കാലങ്ങളായുള്ള പരാതിയും ഇതോടെ ഇല്ലാതാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു