മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ക്രൂസ് കപ്പൽ ‘ഐഡ പ്രൈമ’ സലാല തുറമഖത്തെത്തി. 2,956 വിനോദസഞ്ചാരികൾ ഉൾപ്പെടെ 3,963 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. സൈപ്രസിൽനിന്ന് മസ്കത്ത് ഗവർണറേറ്റിലെ സുൽത്താൻ ഖാബ് തുറമുഖത്തിലേക്ക് പോകുന്നതാണ് കപ്പൽ.
സഞ്ചാരികൾക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. ദോഫാർ ഗവർണറേറ്റിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളും സലാലയിലെ പരമ്പരാഗത മാർക്കറ്റുകളും സന്ദർശിച്ചു. ക്രൂസ് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ നിരവധി കപ്പലുകളാണ് എത്തുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ അശ്രാന്ത പരിശ്രമഫലമായി ക്രൂസുകളുടെ വരവിന് ആക്കം കൂട്ടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു