കുവൈത്ത് സിറ്റി: ഖത്തറിലെ ദോഹയിൽ നടന്ന ജി.സി.സി തയാറെടുപ്പ് യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും പ്രതിനിധി സംഘവും പങ്കെടുത്തു. ചൊവ്വാഴ്ച ഖത്തർ തലസ്ഥാനത്ത് നടക്കുന്ന 44ാമത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് തയാറെടുപ്പ് യോഗം നടന്നത്. ഗൾഫ് നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഗസ്സയിലെ ഭയാനക സാഹചര്യം, ഫലസ്തീനും പുണ്യസ്ഥലങ്ങൾക്കും എതിരായ തുടർച്ചയായ ലംഘനങ്ങൾ, പ്രാദേശിക വികസനം, സംയുക്ത ജി.സി.സി സഹകരണം എന്നിവ ചർച്ച ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു