ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പി.ആർ.എസ് ആശുപത്രി എമർജൻസി മെഡിസിൻ ചീഫും സയജങ് യൂനിവേഴ്സിറ്റി ഗ്ലോബൽ എമർജൻസി മെഡിസിൻ കൺസൾട്ടൻറുമായ ഡോ. ഡാനിഷ് സലിം ‘ആരോഗ്യപരിപാലകാരുടെ ആരോഗ്യപരിപാലനം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
വൈകിയുള്ള ഭക്ഷണരീതി, മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, വ്യായാമക്കുറവ്, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ് എന്നിവ ഡോക്ടർമാരുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റ് ലൈൻ ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി ജോളി ലോനപ്പൻ ഒരു വ്യക്തി ആരോഗ്യം നിലനിർത്താൻ വേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
സെമിനാറിൽ മുഖ്യ രക്ഷാധികാരി ഡോ. ബിജു വർഗീസ്, വൈസ് പ്രസിഡൻറ് ഡോ. ഉസ്മാൻ മലയിൽ എന്നിവർ ചേർന്ന് ഡോ. ഡാനിഷ് സലീമിനെ ആദരിച്ചു. ഡോ. റാമിയ രാജേന്ദ്രൻ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. പ്രിൻസ് മാത്യൂസ് സ്വാഗതവും ഡോ. ഇസ്മാഈൽ രൈറോത് നന്ദിയും പറഞ്ഞു. ഡോ. അജി വർഗീസ് അവതാരകനായിരുന്നു. ഡോ. ആഷിഖ് കളത്തിൽ സെമിനാറിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു