മക്ക: സൗദിയിൽ വിവിധ ഭാഗങ്ങളിൽ പ്രവാസം നയിക്കുന്ന തൃശൂർ ജില്ലയിലെ തളിക്കുളം നിവാസികളുടെ മക്ക കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മഹല്ല് കൂട്ടായ്മക്ക് കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പിക്കിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: സത്താർ ഹാജി മക്ക, അഡ്വ. മുഹമ്മദ് ഇസ്മായിൽ ദമ്മാം (രക്ഷാധികാരികൾ), മുഹമ്മദ് ആരിഫ് റിയാദ് (പ്രസി.), മുഹമ്മദ് അലി ഖഫ്ജി (സെക്ര.), സുധീർ റിയാദ് (ട്രഷ.), ഷജീർ ദമാം, അഷ്റഫ് അറാർ (വൈസ് പ്രസി.), മുഹമ്മദ് ഷമീർ അൽഖോബാർ, സിറാജ് അബഹ (ജോ. സെക്ര.), ഷംഷാദ് ജിദ്ദ, ബഷീർ ജിദ്ദ, ശരീഫ് ദമാം, മുബാറക് റിയാദ് (എക്സി. അംഗങ്ങൾ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു