ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു.
ദമ്മാമിൽ റോസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും കൂടി കലണ്ടർ പ്രകാശനം ചെയ്തു. ഗയത് അൽഫുർസാൻ കമ്പനി ഉടമ മുഹമ്മദ് ഷാഫി കലണ്ടർ ഏറ്റുവാങ്ങി.
നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, സഹഭാരവാഹികളായ മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ദാസൻ രാഘവൻ, പ്രിജി കൊല്ലം, ഉണ്ണിമാധവം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു.
ഗയത് അൽഫുർസാൻ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു