സന്ദീപ് റെഡ്ഡി വംഗയുടെ രൺബീർ കപൂർ നായകനായ
ആനിമലിനെ പുകഴ്ത്തിയുള്ള ഒരു റിവ്യൂ പങ്കുവെച്ചതിന് പിന്നാലെയാണ് തൃഷയ്ക്ക് രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്.
രൺബീർ കപൂർ കേന്ദ്രകഥാപാത്രമായി എത്തിയ അനിമലിന് വിമർശനങ്ങൾക്കൊപ്പം
മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തെ ‘കൾട്ട്’ എന്ന് വിശേഷിപ്പിച്ചതിനു പിന്നാലെയാണ് തൃഷയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നത്.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ തന്നെ എതിർപ്പുകൾ പ്രകടമായി തുടങ്ങിയിരുന്നു.
അമളിമനസ്സിലാക്കിയ താരം ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കഴിഞ്ഞിരുന്നു.
ബലാത്സംഗ പരാമർശത്തിന് മൻസൂർ അലി ഖാനെ വിളിച്ച് തൃഷ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു .
വിഷാംശമുള്ള മനുഷ്യരെ മഹത്വവൽക്കരിക്കുന്ന ചിത്രത്തെ പിന്തുണച്ചതിന് താരത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരിക്കുകയാണ്.
മൻസൂർ അലി ഖാനെപ്പോലുള്ളവരെ വളർത്തിയെടുക്കുന്നത് അനിമൽ പോലുള്ള സിനിമകളാണ് എന്നും അഭിപ്രായപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം