ഹെൽത്ത് ആന്റ് കെയർ വർക്കേഴ്സ് വിസയിൽ പുതിയ പരിഷ്കരണങ്ങൾ വരുത്തി ബ്രിട്ടീഷ് സർക്കാർ. 2024 ഏപ്രിൽ മുതൽ പങ്കാളിയെയോ, മക്കളെയോ ആശ്രിത വിസയിൽ ഒപ്പം ചേർക്കാനാവില്ല. വിദേശികൾക്ക്
യു കെ വിസ ലഭിക്കാനുള്ള ശമ്പളം 26200 പൗണ്ടിൽ നിന്നും 38700 പൗണ്ടിലേക്ക് ഉയർത്തിയിട്ടുണ്ട്. ഹോം സെക്റട്ടറി ജെയിംസ് ക്ലെവർലി ഇന്നലെ വൈകിട്ട് പാർലിമെന്റിൽ അവതരിപ്പിച്ച കുടിയേറ്റ നിയം ഭേദഗതിയിലാണ് പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള വർക്കേഴ്സിനെ പുതിയ ഭേദഗതി പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ വര്ഷം വന്ന അമിത കുടിയേറ്റമാമു ഇതിനു കാരണമായതെന്ന് പറയപ്പെടുന്നു. 2024 ജനുവരി മുതൽ ഗവേഷണ സ്വഭാവമുള്ള പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾക്ക് മാത്രമേ ആശ്രിത വിസയും, പി എസ് ഡബ്ല്യൂ വും അനുവദിക്കുകയുള്ളു