കൊല്ലം പുനലൂരിൽ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത് മലപ്പുറത്തുനിന്നും.
പുനലൂർ വെഞ്ചേമ്പ് മദ്രസയിലെ അധ്യാപകനായി ജോലി ചെയ്ത മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദ് ആണ് പിടിയിലായത്.
മദ്രസയിൽ പഠിക്കാനായി എത്തിയ ഏഴു വയസ്സുകാരിയെ ഒരു വർഷമായി പല സമയങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി.
വിവരമറിഞ്ഞ കുട്ടിയുടെ ബന്ധുക്കൾ പുനലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മുഹമ്മദ് റംഷാദ് ഒളിവിൽ പോവുകയായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ മലപ്പുറത്തുനിന്നും പ്രതി പിടിയിലായി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം