യാത്രികരെപ്പോഴും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ്. പുതിയ സ്ഥലങ്ങൾ, പുതിയ സംസകാരങ്ങൾ, പുതിയ രുചികൾ, പുതിയ മനുഷ്യർ,പുതിയ അനുഭവങ്ങൾ ഇതൊക്കെയാണല്ലോ ഒരു യാത്രയുടെ ഹൈ ലൈറ്റുകൾ.
ഇന്ത്യ പല വിധ സംസ്ക്കാരങ്ങളും, വിവിധ തരം അനുഭവങ്ങളുമാണ് യാത്രക്കാർക്ക് നൽകുന്നത്. ഇന്ത്യയ്ക്കപ്പുറം രാജ്യങ്ങളെങ്ങനെയാണ്? ഏത് തരം കാഴ്ചാനുഭവങ്ങളായിരിക്കും പുറത്തെ മണ്ണും, മനുഷ്യരും നമുക്ക് ഓർമ്മിക്കുവാൻ നൽകുന്നത്? പരിചയപ്പെടാം ഇന്ത്യൻ അതിർത്തി പങ്കിടുന്ന 5 രാജ്യങ്ങൾ
നേപ്പാൾ
നേപ്പാളെന്ന് കേൾക്കുമ്പോഴേ ഓർമ്മ വരുന്നത് ഗൗതമ ബുദ്ധനെയാണ്. നേപ്പാൾ മനോഹരമായ കുന്നുകളാൽ നിറഞ്ഞിരിക്കുന്നു. ഹിന്ദുയിസവും, ബുദ്ധിസവുമാണ് നേപ്പാൾ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും വലിയ മൗണ്ടൻ നിരകളുടെ വലിയൊരു കൂട്ടം തന്നെ നേപ്പാളിലുണ്ട്.
ഭൂട്ടാൻ
ഈസ്റ്റേണ് ഹിമാലയസ് കൊണ്ട് ദൃശ്യ ഭംഗി വഹിക്കുന്ന ഭൂട്ടാൻ യാത്രികരെ ആകർഷിക്കുന്ന സ്ഥലമാണ്. ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹാരിത അവിടുത്തെ പരമ്പരാഗതമായ ആർക്കിടെക്കുകളാണ് .
പഴമയുടെ പ്രൗഢി കാണിക്കുന്ന സ്ഥലങ്ങൾ, ബിൽഡിങ്ങുകൾ എല്ലാം ഇവിടെ യാത്രികരെ
ക്ഷെണിക്കാൻ തയാറായി നിൽപ്പുണ്ട്
മ്യാന്മാർ
മണിപ്പൂരും,മിസോറാമും കലർന്നൊരു പാരമ്പര്യമാണ് മ്യാന്മറിൽ. രണ്ട സംസ്ക്കാരങ്ങൾ ഇഴകി ചേർന്നതിന്റെ മനോഹാരിത അനുഭവിച്ചു തന്നെ അറിയണം. ഇവിടുത്തെ മലകളും,കുന്നുകളും മറ്റൊരു ആകർഷണമാണ്
ശ്രീലങ്ക
തമിഴും, സിൻഹളയും കലർന്ന ഭാഷ. മനസ്സിനെ തണുപ്പിക്കാൻ കെൽപ്പുള്ള ബീച്ചുകൾ. ശ്രീലങ്കൻ ചുവയുള്ള ഭക്ഷണങ്ങൾ.ശ്രീലങ്കയിൽ മനോഹരമായ ഘടകങ്ങൾ എത്രയോ ബാക്കിയാകുന്നു
ബംഗ്ലാദേശ്
കടും മലയും ഇഷ്ടപ്പെടുന്നവർ ഉറപ്പായും പോകേണ്ട സ്ഥലമാണ് ബംഗ്ലാദേശ്ഗ് . ഇവിടെക്കൊരു റോഡ് ട്രിപ്പാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമായിരിക്കും ബംഗ്ലാദേശ് നിങ്ങൾക്ക് നൽകുന്നത്