മക്കൾ എന്നും അവരുടെ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾ തന്നെയായിരിക്കും.
പ്രായം എത്രയായി എന്നുപറഞ്ഞാലും മക്കളെ ഓമനിക്കുന്ന കാര്യത്തിൽ ചില മാതാപിതാക്കൾ എല്ലാകാലവും അവരെ കുഞ്ഞുങ്ങളായി തന്നെ കാണുകയും ചെയ്യും.
നവ്യ നായരുടെ മകൻ സായിയുടെ പിറന്നാൾ ദിനത്തിൽ മകനെ കുറിച്ച് നവ്യ പറയുന്നത്,
എല്ലാവരും വിചാരിക്കും സായ് ഒരു കുസൃതിക്കുട്ടിയായിരുന്നുവെന്നാണ്. എന്നാൽ അങ്ങനെ അല്ല അവനൊരു പാവം കുട്ടിയാണ് എന്നാണ്.
കുരുത്തക്കേടുകളാണെങ്കിലും ഒരു സ്ഥലത്തുനിന്ന് അടങ്ങി ഒതുങ്ങിയെ ചെയ്യൂ തന്റെ മകൻ എന്ന് നവ്യ പറയുന്നുണ്ട്.
മകന്റെ എത്ര വേഗമാണ് വളർന്നത് എന്ന് ആ അമ്മ പറയുന്നു.
“ഞാൻ തോളത്തു തട്ടി ഉറക്കിയിരുന്ന ചെക്കൻ ഇപ്പോൾ എന്നെ തോളത്തു തട്ടി ഉറക്കുന്ന അത്രയും വളർന്നു, അതിശയം തോന്നുന്നു. അവനൊരു ടീനേജർ ആകുകയാണ്”
മകനായി എന്നും നല്ല പാഠങ്ങൾ ഉപദേശിക്കുന്ന അമ്മയാണ് നവ്യ.
തന്റെ മകൻ സഹതാപം നിറഞ്ഞ മനുഷ്യനായി വളരണം, ഒരാളുടെ വിഷമം കണ്ടാൽ മനസ്സിലാക്കാനും അവനാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യുവാനും തോന്നണം. ഇതാണ് ഈ ഈ പിറന്നാളിന് എനിക്ക് അവനോടു പറയുവാനുള്ളത് എന്നാണ് നവ്യ പറയുന്നത്.
കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു മകന്റെ പിറന്നാൾ ആഘോഷം.
ആഘോഷത്തിന്റെ ചിത്രങ്ങൾ നവ്യ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം