ഷാർജ: ഏകതയുടെ ആഭിമുഖ്യത്തിൽ ഷാർജ ഡെൽഹി പ്രൈവറ്റ് സ്കൂളിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അഞ്ഞൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാപരിപാടികൾ നടന്നു. പൊതുസമ്മേളനത്തിൽ ഏകത പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അൽനാദ സെന്റർ സി.ഇ.ഒ നബീൽ അഹമ്മദ് മുഹമ്മദ് മഹ്മൂദ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, യൂത്ത് വിങ് കോഓഡിനേറ്റർ കെ. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ഏകത ജോ. സെക്രട്ടറി സോനുകുമാർ സ്വാഗതവും ജനറൽ കൺവീനർ പ്രവീൺകുമാർ നന്ദിയും പറഞ്ഞു. കുട്ടികളുടെ ചിത്രരചന മത്സരവും പെയിന്റിങ് എക്സിബിഷനും നടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു