അബൂദബി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ആദ്യകാല പ്രവാസികൾ എത്തിയ ഖോർഫുഖാനിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.രണ്ട് ബസുകളിലായി മുസഫ സനയ്യ മേഖലയിൽനിന്നാണ് പുറപ്പെട്ടത്.
ഖോർഫുക്കാൻ കടലിൽ ബോട്ട് യാത്രയും പാർക്കിൽ വിനോദ പ്രവർത്തനങ്ങളും ഒരുക്കി. ഖോർഫുഖാനിൽനിന്നും തിരിച്ചുവരുമ്പോൾ യു.എ.ഇയിലെ ഏറ്റവും പഴക്കമുള്ള പള്ളിയായ അൽ ബദിയ മസ്ജിദ് സന്ദർശിച്ചു.
ഫുജൈറയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുമാറിയാണ് പള്ളി സ്ഥിതിചെയ്യുന്നത്. യാത്രക്ക് ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സനയ്യ മേഖല ജനറൽ കൺവീനർ സുകുമാരൻ, കൺവീനർ പ്രണവ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പ്രജീഷ് മുങ്ങത്ത്, എ.എൽ. സിയാദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹാരിസ് സി.എം.പി, അൻവർ ബാബു, അജി കുമാർ, കെ.എസ്.സി കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടെക്കടവ് എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു