എങ്ങനെ നോക്കിയിട്ടും കണക്ക് അങ്ങോട്ട് ശരിയാവുന്നില്ല.
മാർക് സുക്കർ ബർഗ് ഫേസ്ബുക് നിർമിച്ചത് 2004 ൽ ആണെങ്കിലും അക്കൗണ്ട് തുടങ്ങാനായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് 2006 ൽ ആയിരുന്നു.
അതുകൊണ്ട് തന്നെ ഇടുന്ന പോസ്റ്റുകൾ എല്ലാം 2006 മുതലുള്ളവ തന്നെയായിരിക്കും.
എന്നാൽ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുന്ന ഒരു രീതി സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം ആയ ഫേസ്ബുക് യൂസേഴ്സിനുണ്ട്.
സുഹൃത്തുക്കളുടെയോ സെലിബ്രിറ്റികളുടെയോ രാഷ്ട്രീയക്കാരുടെയോ എന്തിന് പറയുന്നു സുക്കർ ബർക്കിന്റെ പോസ്റ്റുകൾ വരെ കുത്തിപ്പൊക്കുന്ന വിരുതൻമാരുണ്ട്.
എന്നാൽ കുത്തിപൊക്കിയവരുടെ കിളി പാറിച്ച ഒരു പോസ്റ്റുണ്ട്.
അത് നമ്മുടെ മമ്മൂക്കയുടെതാണ്.
സൂര്യ മാനസം എന്ന സിനിയിൽ മമ്മൂട്ടി അഭിനയിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ ചിത്രമായിരുന്നു അത്.
1992 ൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
മമ്മൂട്ടി ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചിരിക്കുന്ന തീയതിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
അതിൽ 1992 jan 1 എന്നതാണ് പോസ്റ്റ് ചെയ്തിരിക്കുന്ന ദിവസം.
2006 ൽ വന്ന ഫേസ്ബുക്കിൽ എങ്ങനെയാണ് 1992 ലെ പോസ്റ്റ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ മമ്മൂട്ടി ചിത്രം പങ്കുവെച്ചത് യഥാർത്ഥത്തിൽ 2012 നവംബർ മാസം 12 നു ആയിരുന്നു.
ഫേസ്ബുക് ഫീച്ചർ നന്നായി കൈകാര്യം ചെയ്ത് കുത്തിപ്പൊക്കിയ ആൾക്കാരെ താരം നല്ല രീതിയിൽ കൺഫ്യൂഷൻ ആക്കിവിട്ടു എന്നുതന്നെ പറയാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം