ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി യു.എ.ഇയുടെ 52ാം ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കരീം കാലടി അധ്യക്ഷത വഹിച്ചു. ‘യു.എ.ഇ ഇന്നലെ, ഇന്ന്, നാളെ’ വിഷയം അവതരിപ്പിച്ച് അനൂപ് കീച്ചേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫാത്തിമ റിദ തയ്യിൽ ദേശീയ ദിനാഘോഷ സന്ദേശം നൽകി. കുവൈത്ത് കെ.എം.സി.സി ജന. സെക്രട്ടറി ഷറഫുദ്ദീൻ കണ്ണോത്ത്, ജലീൽ പട്ടാമ്പി, മുഹമ്മദ് പട്ടാമ്പി, ആർ. ശുക്കൂർ, കെ.പി.എ. സലാം എന്നിവർ ആശംസ നേർന്നു.
യു.എ.ഇ ദേശീയപതാകയും കെ.എം.സി.സി ലോഗോയും മനോഹരമായി ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷച്ചടങ്ങുകൾക്ക് തുടക്കമായത്. നഈം അരീക്കോട് നേതൃത്വം നൽകിയ ഗാനമേളയും വിദ്യാർഥികളുടെ ദേശീയ ഗാനാലാപനവും ചടങ്ങിന് മികവേകി. എ.പി. നൗഫൽ, ഷക്കീർ പാലത്തിങ്ങൽ, ശിഹാബ് ഇരിവേറ്റി, മുജീബ് കോട്ടക്കൽ, സൈനുദ്ദീൻ പൊന്നാനി, ഷമീം ചെറിയമുണ്ടം എന്നിവർ നേതൃത്വം നൽകി. ജന. സെക്രട്ടറി പി.വി. നാസർ സ്വാഗതവും ട്രഷറർ സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു