സാഹസിക ടൂറിസത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബീച്ചില്‍ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒക്ടോബര്‍ രണ്ടിനാണ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും പാലം തകര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമുണ്ട്. പാലം തകര്‍ന്നതോടെ 80 ലക്ഷം രൂപ നഷ്ടമായി, സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപെട്ടു തുടങ്ങി പല തരത്തിലുള്ള ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
എന്നാൽ എന്താണിതിന്റെ സത്യാവസ്ഥ? ശരിക്കും ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നോ ?
അന്വേഷിക്കുമ്പോൾ ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നിട്ടില്ല എന്നതാണ് കണ്ടെത്താൻ സാധിക്കുന്നത്. കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് പാലത്തിന്റെ ഭാഗങ്ങള്‍ കരയിലേക്ക് കയറ്റിയിടാന്‍ ശ്രമിക്കുന്ന വീഡിയോയാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. ഫ്ളോട്ടിങ് ബ്രിഡ്ജ് സംബന്ധിച്ച് നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ നല്കിയ ഫേസ്ബുക്ക് പോസ്റ്റ് ലഭ്യമായി.ചാവക്കാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് രണ്ടായി പിളർന്നു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ തള്ളിക്കളയുക എന്ന് തുടങ്ങുന്ന പോസ്റ്റിന് താഴെ സത്യാവസ്ഥ വ്യക്തമാക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
”സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ജാഗ്രതാ നിർദേശപ്രകാരം ഉയർന്ന തിരമാല ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകൾ ശക്തമായിരുന്നതിനാൽ അഴിച്ചുമാറ്റാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാൻ തീരുമാനിക്കുകയും ചെയ്തു. ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഫ്ലോട്ടിങ് ബ്രിഡ്ജിൽ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു. ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയത്”. ഇതറിയാതെയാണ് തെറ്റായ പ്രചാരണം നടത്തിയതെന്നും കുറുപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കാലവർഷം ശക്തിപ്പെടുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല.
ഇത്തരം വസ്തുതകൾ എല്ലാം നിലനിൽക്കേ ടൂറിസം മേഖലയിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങൾ പൂർണമായി തള്ളിക്കളയണമെന്നും എം. എൽ എ പറഞ്ഞു. ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നതല്ലെന്നും വേലിയേറ്റ സമയത്ത് അഴിച്ചുമാറ്റിയതാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.
ഇതോടെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നു തുടങ്ങിയ പ്രചാരണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം