തളിപ്പറമ്പ്: ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാറം മുപിക്കാനം കുന്നേൽ സന്തോഷി (24) നെയാണ് ശിക്ഷിച്ചത്.തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 ജനുവരി 7 നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ചിരിക്കവെ സന്തോഷ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് അറസിറ്റിലായ സന്തോഷ് ഒരു വർഷമായി റിമാൻഡിൽ കഴിയുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു