വികാരി എന്നതിന് വികാരം കൂടുതൽ ഉള്ള ആൾ ആണോ അർഥമാക്കുന്നത് എന്നുള്ള രീതിയിൽ വികാരിമാർ കാണിക്കുന്ന പോക്രിത്തരങ്ങൾ പലപ്പോഴും അതിരു വിടാറുണ്ട്.
അപ്പോഴെല്ലാം സ്ഥലമാറ്റം നൽകിയോ പിരിച്ചുവിട്ടോ സഭ തടി തപ്പാറാണ് പതിവ്.
അതും മാക്സിമം വെള്ള പൂശാൻ ശ്രമിച്ചിട്ടു ഒത്തില്ലെങ്കിൽ മാത്രം.
പറ്റിയാൽ വാദിയെ പ്രതി ആക്കുകയും ചെയ്യും.
ഇപ്പൊ ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.
മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ് പിടിയിലായത്. മംഗളുരുവില്‍ നിന്നും പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസിലായിരുന്നു സംഭവം.
മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് പരാതിക്കാരി.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് യുവതിക്ക്ന മുന്നിൽ ഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം. ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്.
യുവതിയുടെ ഭർത്താവ് മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പോലീസില്‍ എല്‍പ്പിച്ചു.
പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പോലീസിന് കൈമാറി.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.
എന്തായാലും സഭയ്ക്ക് അലക്കി വെളുപ്പിക്കാൻ കറ പുരണ്ട ഒരു ളോഹകൂടി ആയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം