തൃശൂർ: തൃശൂർ ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക മണ്ഡലങ്ങളിലാണ് നാളെ നവകേരള സദസ്സ് നടക്കുന്നത്. പകരം മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.
ഒറ്റക്ക് ജയിക്കാനാവുമെന്ന കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനിടെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മോദി അയോധ്യയിൽ പൂജ നടത്തിയപ്പോൾ വീട്ടിൽ പൂജ നടത്തിയ ആളാണ് കമൽനാഥ്. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് മറികടക്കാനാവില്ല. ഇൻഡ്യ മുന്നണിയെ പൂർണമായി അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു