കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ലോഡ്ജിൽ മരിച്ച നിലയിൽ; അമ്മയും ആൺസുഹൃത്തും കസ്റ്റഡയിൽ

കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കൊച്ചിയിലെ ലോഡ്ജിൽ വച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു