റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ, സഹന യൂനിറ്റ് ജോയൻറ് സെക്രട്ടറി എം.പി. സുരേന്ദ്രന് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 32 വർഷമായി സഹനയിൽ ജോലി ചെയ്യുന്ന സുരേന്ദ്രൻ കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയാണ്.
കേളി അൽഖർജ് ഏരിയ ആരംഭിച്ച കാലം മുതലുള്ള പ്രവർത്തകനാണ് സുരേന്ദ്രൻ. സഹന യൂനിറ്റ് വൈസ് പ്രസിഡൻറ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് മാത്യു അധ്യക്ഷത വഹിച്ചു.
അൽഖർജ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ രാജൻ പള്ളിത്തടം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ഏരിയ വൈസ് പ്രസിഡൻറ് ഗോപാലൻ, ഏരിയ കമ്മിറ്റിയംഗം എൻ.ജെ. രമേശ് എന്നിവർ സംസാരിച്ചു. യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി അബ്ദുൽ സമദ് സുരേന്ദ്രന് കൈമാറി. സെക്രട്ടറി അബ്ദുൽ സമദ് സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു