ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബസുരക്ഷ പദ്ധതികളിൽ അംഗമാകുന്നവരുടെയും സൗകര്യാർഥം അബീർ ഏരിയ കെ.എം.സി.സി ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. അബീർ മെഡിക്കൽ സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.കെ.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് റിയാസ് താത്തോത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹബീബുല്ല പട്ടാമ്പി, സമീർ ആലപ്പുഴ, ഇർഷാദ് കാസർകോട്, ടി.പി.എ സലാം മുളയൻകാവ്, മുസ്തഫ പട്ടാമ്പി, അബ്ദുൽ അസീസ്, സിദ്ദീഖ് മൗലവി, സൈനുൽ ആബിദ് കൊപ്പം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശറഫിയ്യ അബീർ മെഡിക്കൽ സെന്റർ മീറ്റിങ് ഹാളിൽ എല്ലാ ദിവസവും രാത്രി ഏഴു മുതൽ 10 വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുമെന്നും കെ.എം.സി.സി കുടുംബസുരക്ഷ പദ്ധതികളിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടണമെന്നും അബീർ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു