തിരുവനന്തപുരം: കെ.പി അനില്‍ കുമാര്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.2021ലാണ് കെ.പി.സി.സി മുൻ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി അനില്‍ കുമാര്‍ സി.പി.എമ്മിലേക്കെത്തിയത്. ഇതര പാര്‍ട്ടികളില്‍ നിന്ന് വരുന്ന നല്ല കേഡര്‍മാരെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള ധാരണ സി.പി.എം നേതൃത്വം നേരത്തെ തന്നെ ഉണ്ടാക്കിയതാണ്.
എന്നാല്‍ വന്നയുടനെ ഇത്തരത്തില്‍ ഉള്‍പ്പെടുത്താൻ കഴിയാത്തതിനാലാണ് കുറച്ചു കാല താമസം ഇതിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റഇ ഇതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ പരിശോധിക്കുകയും സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണ് കെ.പി അനില്‍കുമാറിനെ ഇപ്പോള്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനമായത്.
നേരത്തെ കോണ്‍ഗ്രസില്‍ നിന്നും വന്ന പി.എസ് പ്രശാന്തിന് കര്‍ഷക സംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റ് ചുമതല നല്‍കിയിരുന്നു. ഇതിനുപിന്നാലെ രണ്ടാഴ്ച മുമ്പാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സി.പി.എം നടത്തുന്നത്.