സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും
പ്രവാസി മലയാളിയുമായ അജിത്ത് പി ജെ യെ ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാല അക്കാദമിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു .
” യുഎയിലെ ഓഫ്ഷോർ സപ്പോർട്ട് ഷിപ്പുകളുടെ എനർജി എഫിഷ്യൻസി അളക്കുന്നതിനുള്ള ഫ്രെയിം വർക്കും പെർഫോമൻസ് അളക്കുന്നതിനുള്ള ഒരു മാർഗ്ഗരേഖയും ” രൂപപ്പെടുത്തിയതിനാണ്
അദ്ദേഹത്തിന് ഈ ഡോക്ടറേറ്റ് ലഭിച്ചത്.
ആഗോള മാരിടൈം ഇൻഡസ്ട്രി നേരിടുന്ന ഒരു വലിയ പ്രശ്നത്തിലാണ് ഈ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഊർജ്ജ കാര്യക്ഷമതയുടെ വിശകലനം, ഓഫ്ഷോർ സപ്പോർട്ട് വെസലുകളിൽ നിന്നുള്ള കാർബൺ എമിഷൻ എന്നിവ വിശകലനം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ് രീതിയുടെ അഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള ഗവേഷണത്തിന് ആഗോള സാമുദ്രിക വിപണിയിൽ വളരെയധികം പ്രസക്തിയുമുണ്ട്.
കാര്യക്ഷമമായ മെഷർമെന്റിന്റെയും മോണിറ്ററിങ്ങിന്റെയും അഭാവം നിമിത്തം നേരിട്ടും അല്ലാതെയും സംഭവിക്കാവുന്ന പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ പ്രബന്ധം എടുത്തുകാണിയ്ക്കുന്നു.
ഇത് പ്രവർത്തന ചിലവുകളെ ബാധിക്കുകയും പാരിസ്ഥിതിക പ്രത്യാഘാതം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം കപ്പലുകളുടെ എണ്ണത്തിൽ ലോകത്ത് നാലാമതായ യുഎഇ മേഖലയിലെ ഓഫ്ഷോർ സപ്പോർട്ട് ഷിപ്പുകളുടെ ഊർജ്ജ കാര്യക്ഷമത കാര്യക്ഷമമാക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനുമുള്ള ഒപ്റ്റിമൽ സൊല്യൂഷനുകളെക്കുറിച്ചുള്ള കണ്ടെത്തലുകളോടെയാണ് അജിത്ത് തന്റെ ഗവേഷണം കൺക്ലൂഡ് ചെയ്യുന്നത്.
സസ്റ്റൈനബിലിറ്റിയെ കുറിച്ചുള്ള തന്റെ ഈ പഠനം, ഈ ഗവേഷണ ബിരുദത്തിലൂടെ അംഗീകരിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അജിത്ത് പറഞ്ഞു. ക്ലൈമറ്റ് ചേഞ്ച് സംബന്ധമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, സസ്റ്റയിനബിളിറ്റി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി യുഎഇ സർക്കാർ ആതിഥേയത്വം വഹിക്കുന്ന COP28 ഉച്ചകോടി നടക്കുന്ന ഈ സന്ദർഭത്തിൽ തന്നെ ഇങ്ങനെ ഒരു ഡോക്ടറേറ്റ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സസ്റ്റൈനബിളായ പദ്ധതികളിൽ, പ്രത്യേകിച്ച് മാരിടൈം സെക്ടറിൽ ഉള്ളവയിൽ, എല്ലായ്പ്പോഴും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് നടത്തിവരുന്ന സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ് എന്ന് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് അഭിപ്രായപ്പെട്ടു.
” ഇത്തരത്തിലുള്ള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായി, കഴിഞ്ഞ 4 വർഷത്തിനിടെ ലോകമെമ്പാടുമുള്ള 2500-ലധികം വലിയ കപ്പലുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദ ഹരിത കപ്പലുകളാക്കി മാറ്റിയെടുക്കുന്നതിൽ ഞങ്ങളുടെ ടീം വിജയിച്ചു. ഒപ്പം, ആഗോളതലത്തിൽ ഡൊമെയ്ൻ സ്പെസിഫിക് ആയ സർവകലാശാലകളുമായും പ്രശസ്തമായ ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചു കൊണ്ട് ഞങ്ങളുടെ ജീവനക്കാർക്ക് പ്രൊഫഷണൽ ആയും അക്കാദമിക്കായും അവരുടെ വ്യക്തിത്വവും കരിയറും വികസിപ്പിച്ചെടുക്കാനുള്ള ഒരു പ്ലാറ്റ്ഫോമിനും ഞങ്ങൾ രൂപം നൽകുകയാണ്. അതേപോലെതന്നെ, ഇപ്പോൾ, യുഎഇ ഷിപ്പിംഗ് മാർക്കറ്റിൽ അങ്ങേയറ്റം പ്രാധാന്യമുള്ള ഇത്തരത്തിലൊരു വിഷയത്തിൽ അക്കാദമിക് പിഎച്ച്ഡി നേടിയ ശ്രീ. അജിത്തിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഗവേഷണപരമായ കണ്ടെത്തലുകൾ ഈ മേഖലയിൽ പ്രായോഗികമായി നടപ്പിലാക്കുവാൻ ഏരീസ് പരിശ്രമിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും .” അദ്ദേഹം പറഞ്ഞു.
നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദവും
ടെക്നോളജി മാനേജ്മെന്റിൽ എംബിഎയും നേടിയ അജിത് രണ്ടായിരത്തി ഒന്നിലാണ് ഏരീസ് മറൈനിൽ ചേർന്നത്. സ്ഥാപനത്തിന്റെ നൂതനമായ പ്രോജക്ടുകൾ ഡിസൈൻ ചെയ്യുന്ന വിഭാഗം അജിത്തിന്റെ കീഴിലാണ്. ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജിംഗ് ഡയറക്ടർ കൂടിയായി അദ്ദേഹം വളർന്നു .
സർ സോഹൻ റോയിയാണ്
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും.
സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയിൽ ആഗോളതലത്തിലെ മുൻനിരക്കാരായ ഏരീസ് ഗ്രൂപ്പിന് ലോകത്തിലെ ഏറ്റവും വലിയ യുടി ഗേജിംഗ് ഡിവിഷന് ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 25 ഓളം രാജ്യങ്ങളിൽ അറുപതോളം കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ ഷാർജ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട്.