അബൂദബി: 52ാമത് യു.എ.ഇ യൂനിയൻ ദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ഭരണാധികാരികൾക്കും അഭിവാദ്യമർപ്പിച്ച് അബൂദബി കെ.എം.സി.സി റാലി സംഘടിപ്പിച്ചു. യു.എ.ഇയുടെ ചതുർവർണ കൊടിയേന്തിയും ഷാളണിഞ്ഞും നിരവധിപേർ പങ്കാളികളായി. ഇന്തോ-അറബ് കലാ പരിപാടികളും ബാൻഡ് മേളവും കോൽക്കളി തുടങ്ങിയ കലാപരിപാടികളും വാക്കത്തണിന് മാറ്റുകൂട്ടി.
വെള്ള വസ്ത്രമണിഞ്ഞെത്തിയ കെ.എം.സി.സി പ്രവർത്തകരും തദ്ദേശീയ വേഷമണിഞ്ഞ വിദ്യാർഥി, വിദ്യാർഥിനികളും വിവിധ ജില്ലകളുടെ ബാനറിനു കീഴിൽ അണിനിരന്നു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡന്റ് ബാവാ ഹാജി, കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യൂസുഫ് സി.എച്ച് എന്നിവർക്ക് പതാക കൈമാറി റാലി ഉദ്ഘടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, ഇബ്രാഹിം ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന ഭാരവാഹികളായ അബ്ദുസലാം, അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, കോയ തിരുവത്ര, ബാസിത് കായക്കണ്ടി, അനീസ് മാങ്ങാട്, സാബിർ മാട്ടൂൽ, ഷറഫുദ്ദീൻ കൊപ്പം, ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, സി.പി. അഷറഫ്, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു