ഷാർജ: യു.എ.ഇ ദേശീയദിനം ഇന്ത്യൻ അസോസിയേഷൻ ഷാർജ ആഘോഷിച്ചു. ഐ.എ.എസിന്റെയും മനാഖ് പാർക്കിന്റെയും റോഡുകളിൽ വർണാഭമായ ദേശസ്നേഹ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വൻ ജനാവലി ഘോഷയാത്രയിൽ പങ്കുചേർന്നു. ഘോഷയാത്രയെ തുടർന്ന് എസ്.ഐ.എസ് ഗുബൈബ, എസ്.ഐ.എസ് ജുവൈസ തുടങ്ങിയ വിദ്യാർഥികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ 3000 മീറ്ററിലും 1500 മീറ്ററിലും സ്വർണമെഡൽ നേടിയ ജുവൈസ എസ്.ഐ.എസിലെ വിദ്യാർഥി ആദിൽ ജിമ്മിയെ മെമന്റോ നൽകി ആദരിച്ചു. കെ.ആർ. രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. ഐ.എ.എസ് അധ്യക്ഷൻ അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ടി.കെ. ശ്രീനാഥൻ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോ. ട്രഷറർ ബാബു വർഗീസ്, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു