പതിനൊന്ന് മാസമായി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന ഓം പ്രകാശ് പിടിയിലായി.പാറ്റൂരിലെ ഗുണ്ടാ ആക്രമണ കേസുമായി ഒളിവിയായിരുന്നു ഇയാൾ. മാസങ്ങളായി യാതൊരു വിവരവും ഇയാളെ പറ്റി ലഭിച്ചിരുന്നില്ല. റിയൽ എസ്റ്റേറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നടത്തിയ ഫോൺ സംഭാഷണങ്ങളും, കൂടി കാഴ്ചകളുമാണ് പോലീസിന്റെ വലയിലേക്ക് ഓം പ്രകാശിനെ വീഴ്ത്തിയത്. ഷാഡോ പൊലീസിലെ എസ്.ഐ ഉമേഷ്, സാബു, ഷംനാദ്, രാജീവ്, ഷിബു, ദീപു രാജ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
പാറ്റൂരിലെ ആക്രമണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ്, ഫ്ലാറ്റ് നിർമാണം എന്നിവയുമായി ബന്ധപ്പെട്ട തർക്കമായിരുന്നു. ജനുവരി 9 നു കൺസ്ട്രക്ഷൻ കമ്പനി ഉടമയായ നിധിൻ തടഞ്ഞു നിർത്തി കൊള്ളാൻ ശ്രമിച്ചു എന്നതാണ് കേസ്. കേസിലെ എട്ടാം പ്രതിയാണ് ഓം പ്രകാശ്.ലുക്ക് ഔട്ട് നോട്ടീസ് നൽകിയതിന് ശേഷം ഓം പ്രകാശ് വിവിധ സിംമ്മുകളും,വിവധ സ്ഥലങ്ങളുമാണ് തെരഞ്ഞെടുത്തത്. വൻകിട ഹോട്ടലുകളിലാണിയാൾ താമസിച്ചു കൊണ്ടിരുന്നത്. അക്കൗണ്ട് മരവിപ്പിച്ചെങ്കിലും ഇയാൾക്ക് ധന സഹായം ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു.